ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു..

Search

Saturday, August 27, 2011

ഓണത്തുമ്പീ - [ഓണം സിനിമ ഗാനം - Onam Film Lyrics 15 ]



ഓണം : ഓണത്തുമ്പീ ...
ചിത്രം : അള്‍ത്താര
വര്‍ഷം : 1964
രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതം : എം.ബി. ശ്രീനിവാസന്‍
പാടിയത് : എല്‍.ആര്‍. ഈശ്വരി

ഓണത്തുമ്പീ ... ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെ
ങ്ങൂഹൂം ങ്ങൂഹൂം ങ്ങൂഹൂം ങ്ങൂഹൂം
ഒന്നിരുന്നാട്ടെ ഒന്നിരുന്നാട്ടെ
(ഓണത്തുമ്പീ)
ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്
ഒരു നല്ല പൊന്‍പുഴുവായ് ഓടി നടന്നേന്‍, ഓടി നടന്നേന്‍
(ഒന്നുമൊന്നും)

പിന്നെപ്പിന്നെ പൂഞ്ചിറകു പോന്ന കാലത്ത്
പ്രിയമുള്ള പൂവൊന്നു തേടി നടന്നേന്‍, തേടി നടന്നേന്‍
(ഓണത്തുമ്പീ)
കൊഞ്ചിക്കൊഞ്ചി അന്നേരം എന്റെ കിനാവ്
കൊണ്ടാടാന്‍ വന്നല്ലോ കൊന്നപ്പൂവ്, കൊന്നപ്പൂവ്
(കൊഞ്ചിക്കൊഞ്ചി)

എന്നഴകേ എന്നഴകേ വരികരികെ എന്നു വിളിച്ചു
എന്‍ ചെവിയില്‍ സ്‌നേഹത്തിന്‍ മന്ത്രമുരച്ചു, മന്ത്രമുരച്ചു
(ഓണത്തുമ്പീ)

*****************************************

പൂ വേണം പൂപ്പട വേണം - [ഓണം സിനിമ ഗാനം - Onam Film Lyrics 14 ]


ഗാനം :പൂ വേണം പൂപ്പട വേണം ..........
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
വര്‍ഷം : 1978
രചന : ഒ.എന്‍.വി. കുറുപ്പ്
സംഗീതം : ജോണ്‍സണ്‍
പാടിയത് : കെ.ജെ. യേശുദാസ്; ലതിക

പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം
കുന്നത്തെ കാവില്‍ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
ഓലോലം മഞ്ചല്‍ മൂളി പോരുന്നുണ്ടേ
മൂളി പോരുന്നുണ്ടേ
(പൂ വേണം .....)
നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കള്‍ക്കും തായോ
നാവോരം പാടണ കന്നീ മണ്‍കുടവും വീണയുമായി
നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ
ഒരു നിലമുഴുതതില്‍ മുതിര വിതച്ചേ
അതിലൊരു പകുതിയും ഒരു കിളി തിന്നേ
(പൂ വേണം ......)
വാളും ചിലമ്പും കലമ്പി വാതില്‍പ്പടിക്കല്‍ വന്നാര്‍ത്തു
ഉണ്ണികളെ തേടി വരുന്നോ ഉള്ളുരുകും കാവിലെയമ്മേ
നീ വാഴും കാവിന്ന് തീ വച്ചതാരെന്നോ
ഒരുപിടിയവിലിനു വെറുമൊരു മലരിനു
വെയിലിതു മുഴുവനുമേല്‍ക്കണതാരോ
ആയില്യക്കാവിലു വേലേം പൂരവുമുണ്ടേ
നീയെന്തേ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാര്‍ത്താനെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍കുടമല്ലേ
എന്റെ പൊന്‍കുടമല്ലേ
(പൂ വേണം......)

**************************************

ഓണം വന്നേ പൊന്നോണം വന്നേ - [ഓണം സിനിമ ഗാനം - Onam Film Lyrics 13 ]


ഗാനം  : ഓണം വന്നേ പൊന്നോണം വന്നേ.....
ചിത്രം : വെല്ലുവിളി
വര്‍ഷം : 1978
രചന : ബിച്ചു തിരുമല
സംഗീതം : എം.എസ്. വിശ്വനാഥന്‍
പാടിയത് : പി. ജയചന്ദ്രന്‍; കെ.പി. ചന്ദ്രമോഹന്‍; ബിച്ചു തിരുമല; അമ്പിളി


ഓണം വന്നേ പൊന്നോണം വന്നേ
മാമലനാട്ടിലെ മാവേലിനാട്ടിലെ
മാലോകര്‍ക്കുത്സവകാലം വന്നേ
മാവേലിനാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ
ഹിന്ദുവുമില്ല മുസല്‍മാനുമില്ല, അന്നു ഇന്നാട്ടില്‍ ജാതിഭേദങ്ങളില്ല
(ഓണം വന്നേ പൊന്നോണം വന്നേ....)
തെയ്യക തെയ്യക തെയ്യക താ....
ഓണത്തപ്പാ കുടവയറാ ഓണം വന്നാല്‍ എന്തെല്ലാം
ചെറുമുറ്റങ്ങളൊരുക്കി കന്യകള്‍, തിരുവാതിരയാടേണം
തധിനത്തിം തകധിനത്തിം
തിങ്കളും കതിരൊളിയും നല്ല ഭൃംഗാദി ഝംകാരവും
തങ്കും പൂങ്കാവുതോറും കിളി ഭംഗിയിലാടിയാടി
പണ്ടുപണ്ടീ കേരളം ഭരിച്ചിരുന്നൊരു തമ്പുരാന്‍, മാവേലിത്തമ്പുരാന്‍
വാമനന്‍ യാചിച്ച മൂന്നടി ഭൂമിദാനം ചെയ്തവന്‍, മാവേലിത്തമ്പുരാന്‍
ഭൂസുരാകൃതി പൂണ്ടു രണ്ടടി കൊണ്ടളന്നു ജഗത്രയം
ക്ഷീണനായ് ബലിതന്‍ ശിരസ്സു നമിച്ചു ഭക്തിപുരസ്സരം
വാമനന്‍ പദമൂന്നി മൌലിയില്‍ ആണ്ടുപോയ് ബലി ഭൂമിയില്‍
ആവണിത്തിരുവോണനാളില്‍ വരുന്നു മാബലി പിന്നെയും
കേരളം വരവേല്‍പ്പു നല്‍കാന്‍ കാത്തുനില്‍ക്കുകയാണിതാ
തൃക്കാക്കര അമ്പലത്തിലെ അത്തപ്പൂവട തരികിടതികൃതൈ
തൃപ്പൂണിത്തുറ അമ്പലത്തിലെ അത്തച്ചമയം തരികിട തകൃതൈ
ആറന്മുള വഞ്ചികളി തിരുവമ്പലപ്പുഴ വേലകളി തരികിട തകൃതൈ
കാട്ടില്‍ക്കിടന്നഞ്ചാറെലികൂടിക്കടലുഴുതു
കാലത്തെ വിത്തിട്ടു വൈകിട്ടടക്കാ കാച്ചു
തോണ്ടിപ്പറിച്ചപ്പോ അരമുറം നിറയെ മാങ്ങാ
തോലുകളഞ്ഞപ്പോ അഞ്ചാറുപറങ്കിക്കപ്പല്‍
കപ്പല്‍ വലിച്ചങ്ങു തലമലമുകളില്‍ക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു
ധിന്തിമിത്തിമി തരികിട തകജണു(5)
മണ്ടന്‍ കടുവകള്‍ തൊണ്ടെടു മടലെടു, ജണ്ടന്‍ കരടികള്‍ തടിയെടു വടിയെടു
ധിന്തിമിത്തിമി തരികിട തകജണു
അയ്യയ്യാ തകിടമറീ അയ്യയ്യാ വലതിലടി, വന്നല്ലോ പുലിക്കളി ചീറിയടിച്ചും കടം പിടി
കടംപിടി കടംപിടി

*********************************************

ഓമനത്തിങ്കളിന്നോണം - [ ഓണം സിനിമ ഗാനം - Onam Film Lyrics 12 ]



ഗാനം : ഓമനത്തിങ്കളിന്നോണം......
ചിത്രം : തുലാഭാരം
വര്‍ഷം : 1968
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി. ദേവരാജന്‍
പാടിയത് : കെ.ജെ. യേശുദാസ്; പി. സുശീല


ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍ പനിനീര്
ഓണം പിറന്നാലുമുണ്ണി പിറന്നാലും
ഓരോകുമ്പിള്‍ കണ്ണീര്
മണ്ണിന്നോരോ കുമ്പിള്‍ കണ്ണീര്
(ഓമനത്തിങ്കളിന്നോണം)
വൃശ്ചികമാസത്തില്‍ മാനത്തെക്കുഞ്ഞിന്

വെള്ളോട്ടുപാത്രത്തില്‍ പാല്‍ക്കഞ്ഞി
കണ്ണീരുപ്പിട്ട് കാണാത്തവറ്റിട്ട്
കര്‍ക്കടകത്തില്‍ കരിക്കാടീ (2)
ഒന്നുറങ്ങൂ ഒന്നുറങ്ങൂ

പൊന്നുഷസ്സ് കണികണ്ടുണരാന്‍ ഒന്നുറങ്ങൂ
(ഓമനത്തിങ്കളിന്നോണം)
വൈശാഖപൗര്‍ണ്ണമി തീര്‍ത്തുകൊടുത്തത്
വെള്ളാരം കല്ലിന്റെ കൊട്ടാരം
കൊട്ടാരക്കെട്ടില്‍ ബലിയിടാന്‍ വന്നത്

കര്‍ക്കടകത്തിലമാവാസി (2)
കര്‍ക്കടകത്തിലമാവാസി
ഒന്നുറങ്ങൂ ഒന്നുറങ്ങൂ
പൊന്നുഷസ്സ് കണികണ്ടുണരാന്‍ ഒന്നുറങ്ങൂ
(ഓമനത്തിങ്കളിന്നോണം)


****************************************

കുഞ്ഞിണിപ്പൂവിന്‍ - [ ഓണം സിനിമ ഗാനം - Onam Film Lyrics 11 ]



ഗാനം : കുഞ്ഞിണിപ്പൂവിന്‍ കുടക്കടുക്ക......
ചിത്രം : ഞാന്‍ ഒന്നു പറയട്ടെ
വര്‍ഷം : 1982
രചന : മുല്ലനേഴി
സംഗീതം : കെ. രാഘവന്‍
പാടിയത് : വാണി ജയറാം

കുഞ്ഞിണിപ്പൂവിന്‍ കുടക്കടുക്കന്‍
മുറ്റത്തെ കാതിപ്പൂ തുമ്പപ്പൂ പുഞ്ചിരി
മുടിയിലണിയാന്‍ മുല്ലപ്പൂ
കണ്ണാന്തളി മുറ്റം മുറ്റത്തൊരു തുമ്പ
തുമ്പക്കുടുമയില്‍ പൊട്ടി മുളച്ചൊരു പൊന്നരയാല്
ഒരു പൊന്നരയാല്
(കണ്ണാന്തളി ......)
അരയാല്‍ക്കൊമ്പത്താടകളാടി
ആടകള്‍ പാടി (2)

ഏതോ ചുണ്ടിലൊരോടക്കുഴലിനു കാതു മുളയ്ക്കുന്നു
തേന്‍ കാതു മുളയ്ക്കുന്നു
ആലിക്കോലും പീലിക്കെട്ടും കാതരമാരും കാതരമാരും
പുളകം ചൂടി പൊന്‍ ചിറകായും
പൗര്‍ണമി തെളിയുന്നു (2)
പാ ധപമഗമാ ഗരിസനിസാ രിഗരിഗമാ ഗരിസ ആ
(കണ്ണാന്തളി ......)
മാനത്തൊരു താരം താഴത്തൊരു താര് താഴത്തൊരു താര്
താരും തളിരും കുളിരണിയുന്നൊരു തങ്ക നിലാവ്, തങ്ക നിലാവ്
തങ്കനിലാവിന്‍ കവിള് തുടുത്തോ
കണ്ണ് തുടിക്കുന്നോ (2)

താരോ മിഴിമുന നീട്ടിവിളിക്കും
വിളികള്‍ മുഴങ്ങുന്നു (2)
പാ ധപമഗമാ ഗരിസനിസാ രിഗരിഗമാ ഗരിസ ആ
(കണ്ണാന്തളി......)

**************************************

അത്തം പത്തിനു പൊന്നോണം - [ഓണം സിനിമ ഗാനം - Onam Film Lyrics 10 ]


ഗാനം : അത്തം പത്തിനു പൊന്നോണം ......
ചിത്രം : വെല്ലുവിളി
വര്‍ഷം : 1978
രചന : ബിച്ചു തിരുമല
സംഗീതം : എം.എസ്. വിശ്വനാഥന്‍
പാടിയത് : പി. ജയചന്ദ്രന്‍; കെ.പി. ചന്ദ്രമോഹന്‍; ബിച്ചു തിരുമല; അമ്പിളി


അത്തം പത്തിനു പൊന്നോണം
പുത്തരി കൊയ്‌തൊരു കല്യാണം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം
ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം
(അത്തം......)
താമരമലരില്‍ തുള്ളും തുമ്പി
തംബുരു മീട്ടാന്‍ കമ്പിയിണക്കി
ഓടിയോടി വരുന്നൊരു ചോലകള്‍
ഓലക്കൈയ്യാല്‍ താളം കൊട്ടീ
താളം കൊട്ടീ
(അത്തം.....)
കാനന മലരണി വല്ലിക്കുടിലുകള്‍
ഓണക്കളിക്കു കിങ്ങിണി കെട്ടി
സ്വര്‍ണ്ണവളകള്‍ അണിയും കൈയ്യാല്‍
പൊന്നശോകം മുദ്രകള്‍ കാട്ടീ
മുദ്രകള്‍ കാട്ടീ
(അത്തം......)
മഴവില്ലിന്‍ ഊഞ്ഞാലാടും
മധുമാസ സന്ധ്യകള്‍ പോലെ
ആടാം പാടാം പെന്‍കൊടിമാരേ
ആഗതമായ് തിരുവോണം ആഹാ
ആഗതമായ് തിരുവോണം
(അത്തം......)

********************************