ഗാനം :പൂ വേണം പൂപ്പട വേണം ..........
ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
വര്‍ഷം : 1978
രചന : ഒ.എന്‍.വി. കുറുപ്പ്
സംഗീതം : ജോണ്‍സണ്‍
പാടിയത് : കെ.ജെ. യേശുദാസ്; ലതിക
പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം
കുന്നത്തെ കാവില്‍ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
ഓലോലം മഞ്ചല്‍ മൂളി പോരുന്നുണ്ടേ
മൂളി പോരുന്നുണ്ടേ
(പൂ വേണം .....)
നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കള്‍ക്കും തായോ
നാവോരം പാടണ കന്നീ മണ്‍കുടവും വീണയുമായി
നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ
ഒരു നിലമുഴുതതില്‍ മുതിര വിതച്ചേ
അതിലൊരു പകുതിയും ഒരു കിളി തിന്നേ
(പൂ വേണം ......)
വാളും ചിലമ്പും കലമ്പി വാതില്‍പ്പടിക്കല്‍ വന്നാര്‍ത്തു
ഉണ്ണികളെ തേടി വരുന്നോ ഉള്ളുരുകും കാവിലെയമ്മേ
നീ വാഴും കാവിന്ന് തീ വച്ചതാരെന്നോ
ഒരുപിടിയവിലിനു വെറുമൊരു മലരിനു
വെയിലിതു മുഴുവനുമേല്‍ക്കണതാരോ
ആയില്യക്കാവിലു വേലേം പൂരവുമുണ്ടേ
നീയെന്തേ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാര്‍ത്താനെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍കുടമല്ലേ
എന്റെ പൊന്‍കുടമല്ലേ
(പൂ വേണം......)
**************************************
No comments:
Post a Comment