ഓണപ്പാട്ടുകള്‍
ഗാനം : മാവേലി നാട് വാണിടും ............................
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
***************************************
ആല്‍ബം : Ponnona THrangini ( പൊന്നോണ തരംഗിണി )
ഗാനം: മലയാളക്കരനീളെ ...................
സംഗീതം : രഘു കുമാർ, എൻ.പി.പ്രഭാകരൻ,കലവൂർ ബാലൻ
രചന : പി.കെ.ഗോപി, പി എസ്.നമ്പീശൻ,സ്.രമേശൻ നായർ
മലയാളക്കരനീളെ മഴവില്ലിൻ കുടമാറ്റം
കടലോരതിരയാകെ ഉയിർ തുള്ളും തുടിമേളം (2)
തുമ്പപ്പൂ ചോറു വിളമ്പും പൂക്കാലം
മുക്കുറ്റിച്ചാറു തുളുമ്പും പൂക്കാലം
മാനത്ത് നിറമേളം താഴത്ത് പൊന്നോണം (2)
എള്ളോളം പൊന്നുണ്ടേൽ കൊണ്ടത്തായോ
പറയോളം പൂവുണ്ടേൽ ഒരു പിടിതായോ
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)
അങ്കക്കുറി മഞ്ഞൾ ചാർത്തി
വെൺകച്ച വരിഞ്ഞു മുറുക്കി (2)
പന്ത്രണ്ടിൽ പകിടയിരുത്തിയ കേമന്മാരുണ്ട് ഇവിടെ
തുളുനാടൻ വാളു മിനുക്കിയ വീരന്മാരുണ്ട് (2)
പിന്നെ മലയാള തിരുമുറ്റത്ത് ഓണപ്പാട്ടുണ്ട്
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)
തന്തനന തന്തനന തന തന തന ഉം..ഉം..ഉം...
കർക്കിടക കാറുകൾ മാഞ്ഞു
പൊന്നോണ കതിരു പരന്നു (2)
തൃക്കാക്കര തൊട്ടു വരുന്നൊരു ചിങ്ങക്കാറ്റെത്തി
ഇവിടെ തഞ്ചത്തിൽ ഉറുമി ചുഴറ്റിയ തമ്പ്രാന്മാരെത്തി (2)
പിന്നെ തിരുവോണക്കളീമുറ്റത്ത് ഓണപ്പാട്ടെത്തി
മലയാളക്കരനീളെ മഴവില്ലിൻ കുടമാറ്റം
കടലോരതിരയാകെ ഉയിർ തുള്ളും തുടിമേളം (2)
തുമ്പപ്പൂ ചോറു വിളമ്പും പൂക്കാലം
മുക്കുറ്റിച്ചാറു തുളുമ്പും പൂക്കാലം
മാനത്ത് നിറമേളം താഴത്ത് പൊന്നോണം (2)
എള്ളോളം പൊന്നുണ്ടേൽ കൊണ്ടത്തായോ
പറയോളം പൂവുണ്ടേൽ ഒരു പിടിതായോ
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)
അങ്കക്കുറി മഞ്ഞൾ ചാർത്തി
വെൺകച്ച വരിഞ്ഞു മുറുക്കി (2)
പന്ത്രണ്ടിൽ പകിടയിരുത്തിയ കേമന്മാരുണ്ട് ഇവിടെ
തുളുനാടൻ വാളു മിനുക്കിയ വീരന്മാരുണ്ട് (2)
പിന്നെ മലയാള തിരുമുറ്റത്ത് ഓണപ്പാട്ടുണ്ട്
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)
No comments:
Post a Comment