ഓണം : ഓണത്തുമ്പീ ...
ചിത്രം : അള്‍ത്താര
വര്‍ഷം : 1964
രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതം : എം.ബി. ശ്രീനിവാസന്‍
പാടിയത് : എല്‍.ആര്‍. ഈശ്വരി
ഓണത്തുമ്പീ ... ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെ
ങ്ങൂഹൂം ങ്ങൂഹൂം ങ്ങൂഹൂം ങ്ങൂഹൂം
ഒന്നിരുന്നാട്ടെ ഒന്നിരുന്നാട്ടെ
(ഓണത്തുമ്പീ)
ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്
ഒരു നല്ല പൊന്‍പുഴുവായ് ഓടി നടന്നേന്‍, ഓടി നടന്നേന്‍
(ഒന്നുമൊന്നും)
പിന്നെപ്പിന്നെ പൂഞ്ചിറകു പോന്ന കാലത്ത്
പ്രിയമുള്ള പൂവൊന്നു തേടി നടന്നേന്‍, തേടി നടന്നേന്‍
(ഓണത്തുമ്പീ)
കൊഞ്ചിക്കൊഞ്ചി അന്നേരം എന്റെ കിനാവ്
കൊണ്ടാടാന്‍ വന്നല്ലോ കൊന്നപ്പൂവ്, കൊന്നപ്പൂവ്
(കൊഞ്ചിക്കൊഞ്ചി)
എന്നഴകേ എന്നഴകേ വരികരികെ എന്നു വിളിച്ചു
എന്‍ ചെവിയില്‍ സ്‌നേഹത്തിന്‍ മന്ത്രമുരച്ചു, മന്ത്രമുരച്ചു
(ഓണത്തുമ്പീ)
*****************************************
No comments:
Post a Comment