ഗാനം : ഹാ പൊന്‍തിരുവോണം വരവായി......
ചിത്രം : അമ്മ
വര്‍ഷം : 1952
രചന : പി. ഭാസ്‌ക്കരന്‍
സംഗീതം : വി. ദക്ഷിണാമൂര്‍ത്തി
പാടിയത് : പി. ലീലയും സംഘവും
ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം (2)
സുമസുന്ദരിയായി വന്നണഞ്ഞു പൊന്‍തിരുവോണം (2)
ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം
മാബലിതന്‍ മോഹനമാം പൊന്‍പൊടിപോലെ
ചാഞ്ചാടീടുന്നു പാടങ്ങളില്‍ ചെങ്കതിര്‍ ചാലേ
മലയാളമിതിന്നുത്സവമാം പൊന്‍തിരുവോണം (2)
(ഹാ പൊന്‍തിരുവോണം)
ഹാ പൂങ്കുടചൂടി പൂക്കളംതോറും വന്നു മാവേലി മന്നന്‍ വന്നു മാവേലി മന്നന്‍ (2)
നീ പാടുക പൈങ്കിളി (2)
ആനന്ദക്കതിര്‍ ചൂടി (2)
ആഹാ വരികയായി (2)
ഉണരൂ തൂമുല്ല മലരേ (2)
(ഹാ പൂങ്കുടചൂടി)
ഹാ വന്നു പോയ് തിരുവോണം
നാം പാടുക മോഹനഗാനം (2)
മാവേലി... മാവേലിമന്നനു സ്വാഗതമോതിടാം ഗാനം പാടാം
പാടാം മനോഹര ഗാനം
(പൊന്‍തിരുവോണം)
*********************************
No comments:
Post a Comment