ഗാനം : ഓണപ്പൂവേ ഓമല്‍ പൂവേ.....
ചിത്രം : ഈ ഗാനം മറക്കുമോ
വര്‍ഷം : 1978
രചന : ഒ.എന്‍.വി. കുറുപ്പ്
സംഗീതം : സലില്‍ ചൗധരി
പാടിയത് : ഡോ. കെ.ജെ. യേശുദാസ്
ഓണപ്പൂവേ ഓമല്‍ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ
(ഓണപ്പൂവേ.....)
അന്തര്‍ദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൗരഭമായ് (2)
അനുഭൂതികള്‍ പൊന്‍ ഇതളിതളായ്
അഴകില്‍ വിരിയും തീരമിതാ
(ഓണപ്പൂവേ....)
വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ് ജരികള്‍ (2)
കവിതന്‍ ശാരിക കള മൊഴിയാള്‍
നറുതേന്‍ ചൊരിയും തീരമിതാ
(ഓണപ്പൂവേ....)
വില്ലും വീണ പൊന്‍ തുടിയും
പുള്ളോര്‍ പെണ്ണിന്‍ മണ്‍കുടവും (2)
സ്വര രാഗങ്ങളില്‍ ഉരുകി വരും
അമൃതം പകരും തീരമിതാ
(ഓണപ്പൂവേ....)
***********************************
No comments:
Post a Comment