ഗാനം : പൊന്നോണത്തുമ്പിതന്‍ .......
ചിത്രം : ബ്രഹ്മാസ്ത്രം
വര്‍ഷം : 1989
രചന : പി. ഭാസ്‌ക്കരന്‍
സംഗീതം : ജി. ദേവരാജന്‍
പാടിയത് : ഡോ. കെ.ജെ. യേശുദാസ്
പൊന്നോണത്തുമ്പിതന്‍ ചുണ്ടിലൊളിപ്പിച്ചു
മന്ദാരപ്പൂവിനൊരു സമ്മാനം തന്റെ
മന്ദാരപ്പൂവിനൊരു സമ്മാനം (പൊന്നോണ...)
ഉത്രാടപ്പിറ്റേന്നു വള്ളിക്കുടിലില്‍ വച്ച്
മറ്റാരും കാണാതെ കൈമാറി (2)
ചിത്രവര്‍ണ്ണോജ്ജ്വല ചിറകള്‍ മറ കെട്ടി
കെട്ടിപ്പിടിച്ചു കൊണ്ട് കൈമാറി (2)
ല ല ല
(പൊന്നോണ....)
വാനമിന്നൊരു പുതു മാറല്‍ പന്തലൊരുക്കി
വസന്തം പൂത്താലി എടുത്തു നീട്ടി (2)
ആരാമ സുന്ദരി ആടകളൊരുക്കി
ആര്‍ക്കു വേണ്ടി എല്ലാം ആര്‍ക്കു വേണ്ടി (2)
ല ല ല
(പൊന്നോണ...)
******************************
No comments:
Post a Comment