ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു..

Search

Saturday, August 27, 2011

ഓമനത്തിങ്കളിന്നോണം - [ ഓണം സിനിമ ഗാനം - Onam Film Lyrics 12 ]



ഗാനം : ഓമനത്തിങ്കളിന്നോണം......
ചിത്രം : തുലാഭാരം
വര്‍ഷം : 1968
രചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി. ദേവരാജന്‍
പാടിയത് : കെ.ജെ. യേശുദാസ്; പി. സുശീല


ഓമനത്തിങ്കളിന്നോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍ പനിനീര്
ഓണം പിറന്നാലുമുണ്ണി പിറന്നാലും
ഓരോകുമ്പിള്‍ കണ്ണീര്
മണ്ണിന്നോരോ കുമ്പിള്‍ കണ്ണീര്
(ഓമനത്തിങ്കളിന്നോണം)
വൃശ്ചികമാസത്തില്‍ മാനത്തെക്കുഞ്ഞിന്

വെള്ളോട്ടുപാത്രത്തില്‍ പാല്‍ക്കഞ്ഞി
കണ്ണീരുപ്പിട്ട് കാണാത്തവറ്റിട്ട്
കര്‍ക്കടകത്തില്‍ കരിക്കാടീ (2)
ഒന്നുറങ്ങൂ ഒന്നുറങ്ങൂ

പൊന്നുഷസ്സ് കണികണ്ടുണരാന്‍ ഒന്നുറങ്ങൂ
(ഓമനത്തിങ്കളിന്നോണം)
വൈശാഖപൗര്‍ണ്ണമി തീര്‍ത്തുകൊടുത്തത്
വെള്ളാരം കല്ലിന്റെ കൊട്ടാരം
കൊട്ടാരക്കെട്ടില്‍ ബലിയിടാന്‍ വന്നത്

കര്‍ക്കടകത്തിലമാവാസി (2)
കര്‍ക്കടകത്തിലമാവാസി
ഒന്നുറങ്ങൂ ഒന്നുറങ്ങൂ
പൊന്നുഷസ്സ് കണികണ്ടുണരാന്‍ ഒന്നുറങ്ങൂ
(ഓമനത്തിങ്കളിന്നോണം)


****************************************

No comments:

Post a Comment