ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു..

Search

Saturday, August 27, 2011

ഓണം വന്നേ പൊന്നോണം വന്നേ - [ഓണം സിനിമ ഗാനം - Onam Film Lyrics 13 ]


ഗാനം  : ഓണം വന്നേ പൊന്നോണം വന്നേ.....
ചിത്രം : വെല്ലുവിളി
വര്‍ഷം : 1978
രചന : ബിച്ചു തിരുമല
സംഗീതം : എം.എസ്. വിശ്വനാഥന്‍
പാടിയത് : പി. ജയചന്ദ്രന്‍; കെ.പി. ചന്ദ്രമോഹന്‍; ബിച്ചു തിരുമല; അമ്പിളി


ഓണം വന്നേ പൊന്നോണം വന്നേ
മാമലനാട്ടിലെ മാവേലിനാട്ടിലെ
മാലോകര്‍ക്കുത്സവകാലം വന്നേ
മാവേലിനാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ
ഹിന്ദുവുമില്ല മുസല്‍മാനുമില്ല, അന്നു ഇന്നാട്ടില്‍ ജാതിഭേദങ്ങളില്ല
(ഓണം വന്നേ പൊന്നോണം വന്നേ....)
തെയ്യക തെയ്യക തെയ്യക താ....
ഓണത്തപ്പാ കുടവയറാ ഓണം വന്നാല്‍ എന്തെല്ലാം
ചെറുമുറ്റങ്ങളൊരുക്കി കന്യകള്‍, തിരുവാതിരയാടേണം
തധിനത്തിം തകധിനത്തിം
തിങ്കളും കതിരൊളിയും നല്ല ഭൃംഗാദി ഝംകാരവും
തങ്കും പൂങ്കാവുതോറും കിളി ഭംഗിയിലാടിയാടി
പണ്ടുപണ്ടീ കേരളം ഭരിച്ചിരുന്നൊരു തമ്പുരാന്‍, മാവേലിത്തമ്പുരാന്‍
വാമനന്‍ യാചിച്ച മൂന്നടി ഭൂമിദാനം ചെയ്തവന്‍, മാവേലിത്തമ്പുരാന്‍
ഭൂസുരാകൃതി പൂണ്ടു രണ്ടടി കൊണ്ടളന്നു ജഗത്രയം
ക്ഷീണനായ് ബലിതന്‍ ശിരസ്സു നമിച്ചു ഭക്തിപുരസ്സരം
വാമനന്‍ പദമൂന്നി മൌലിയില്‍ ആണ്ടുപോയ് ബലി ഭൂമിയില്‍
ആവണിത്തിരുവോണനാളില്‍ വരുന്നു മാബലി പിന്നെയും
കേരളം വരവേല്‍പ്പു നല്‍കാന്‍ കാത്തുനില്‍ക്കുകയാണിതാ
തൃക്കാക്കര അമ്പലത്തിലെ അത്തപ്പൂവട തരികിടതികൃതൈ
തൃപ്പൂണിത്തുറ അമ്പലത്തിലെ അത്തച്ചമയം തരികിട തകൃതൈ
ആറന്മുള വഞ്ചികളി തിരുവമ്പലപ്പുഴ വേലകളി തരികിട തകൃതൈ
കാട്ടില്‍ക്കിടന്നഞ്ചാറെലികൂടിക്കടലുഴുതു
കാലത്തെ വിത്തിട്ടു വൈകിട്ടടക്കാ കാച്ചു
തോണ്ടിപ്പറിച്ചപ്പോ അരമുറം നിറയെ മാങ്ങാ
തോലുകളഞ്ഞപ്പോ അഞ്ചാറുപറങ്കിക്കപ്പല്‍
കപ്പല്‍ വലിച്ചങ്ങു തലമലമുകളില്‍ക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു
ധിന്തിമിത്തിമി തരികിട തകജണു(5)
മണ്ടന്‍ കടുവകള്‍ തൊണ്ടെടു മടലെടു, ജണ്ടന്‍ കരടികള്‍ തടിയെടു വടിയെടു
ധിന്തിമിത്തിമി തരികിട തകജണു
അയ്യയ്യാ തകിടമറീ അയ്യയ്യാ വലതിലടി, വന്നല്ലോ പുലിക്കളി ചീറിയടിച്ചും കടം പിടി
കടംപിടി കടംപിടി

*********************************************

No comments:

Post a Comment